Tuesday, October 15, 2019

Ivhss orumanayoor

ഇസ്ലാമിക് വൊക്കേഷണൽ  ഹയർ സെക്കൻഡറി സ്കൂൾ, ഒരുമനയൂർ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് , എക്സൈസ് ഡിപ്പാർട്ട്മെൻറ് മായി സഹകരിച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ_ കാവലാൾ സംഘടിപ്പിച്ചു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി .ആഷിത കുണ്ടിയത്ത് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് - ശ്രീമതി. ഷാലിമ സുബൈർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ  വിനയം ടീച്ചർ സ്വാഗതമാശംസിച്ചു. വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ പത്മജ ടീച്ചർ ,HM ജയിംസ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി ഫ്ലാഷ് മോബും എക്സിബിഷനും തുടർന്ന്  വനിത സിവിൽ എക്സൈസ് ഓഫീസർ രതിക മാഡം നേതൃത്വം നൽകിയ  ബോധവൽക്കരണ ക്ലാസ്സും സംവാദനവും ചോദ്യോത്തരവേളയും  സംഘടിപ്പിച്ചു.

No comments:

Post a Comment