Saturday, July 27, 2019

Ivhss orumanayoor

ഇസ്ലാമിക ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ എൻഎസ്എസ് വോളണ്ടിയേഴ്സ് ഗ്രോബാഗിൽ നട്ട പച്ചക്കറി  തൈകൾക്ക് വളം കൊടുക്കുന്നു.

Friday, July 26, 2019

Ivhss orumanayoor

ഇസ്ലാമിക് ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി സെക്ഷൻ എൻഎസ്എസ് വോളണ്ടിയേഴ്സ് പുഴയുടെ സംരക്ഷണത്തിനായി പുഴയരികിൽ  വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുകയും കണ്ടൽക്കാടുകൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും  ചെയ്തു.

Friday, July 12, 2019

Ivhss orumanayoor

സ്കൂൾ പരിസരം  ഹരിതം ആക്കാൻ ഇസ്ലാമിക ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് ഈ അധ്യയന വർഷത്തെ  പച്ചക്കറി കൃഷി ആരംഭിച്ചു.

Ivhss orumanayoor

ഹരിത ഗ്രാമത്തെ സന്തോഷ പ്രദമാക്കാൻ ഇസ്ലാമിക ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ്  ഒരു കുടുംബത്തിന്  ഉപജീവനമാർഗ്ഗം  നൽകി കൊണ്ടും അവരെ സ്വന്തം കുടുംബമായി ആയി സ്കൂൾ കോമ്പൗണ്ടിലേക്ക് സ്വീകരിച്ചുകൊണ്ടും Not me but you , മനസ്സ് നന്നാവട്ടെ തുടങ്ങിയ  എൻഎസ്എസ് ആപ്തവാക്യങ്ങൾ  അർത്ഥവത്താക്കി കൊണ്ടും ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. ഹരിതഗ്രാമം വാർഡ് മെമ്പറും ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ശ്രീമതി ലീന സജീവൻ സംരംഭത്തിന്  ഉദ്ഘാടനം നിർവഹിച്ചു.

Thursday, July 11, 2019

Ivhss orumanayoor

ഇസ്ലാമിക ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ്  ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതി നടപ്പിലാക്കി. ബഹുമാനപ്പെട്ട ഒരുമനയൂർ കൃഷി ഓഫീസർ പ്രതീഷ് സാർ വിത്ത് വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ വിനയം ടീച്ചർ അധ്യക്ഷത വഹിച്ചു. മദർ പിടിഎ പ്രസിഡൻറ് സുനിത ഷാജി, എൻ എസ് എസ് പി ഓ സുമ ടീച്ചർ എന്നിവർ വിത്തുകൾ വിതരണം ചെയ്തു. എൻഎസ്എസ് ലീഡർ  ഫർസാന നന്ദി പറഞ്ഞു.

Ivhss orumanayoor

ഇസ്ലാമിക് ഹയർസെക്കൻഡറി സ്കൂൾ ഒരുമനയൂർ ഹയർ സെക്കൻഡറി വിഭാഗം  എൻഎസ്എസ് വളണ്ടിയേഴ്സ് നാട്ടുപച്ച എന്നപേരിൽ നാടൻ പഴങ്ങളുടെയും പച്ചക്കറികളുടെയും പൂക്കളുടെയും പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന്  സംഘടിപ്പിച്ച അമ്പതോളം വിവിധയിനം നെല്ലുകളുടെയും പ്രദർശനം  സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്  ശ്രീമതി ആഷിത ഉദ്ഘാടനം നിർവഹിച്ചു.
 പിടിഎ പ്രസിഡൻറ് ശ്രീ അബ്ദുൽ ജലീൽ  അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ശ്രീമതി ജാസിറ ഷംസീർ, ഹെഡ്മാസ്റ്റർ ജെയിംസ്, അധ്യാപക പ്രതിനിധി ടിഷ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.

Saturday, July 6, 2019

Ivhss orumanayoor

ഇസ്ലാമിക് ഹയർസെക്കൻഡറി സ്കൂൾ ഒരുമനയൂർ ഇലെ ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് പാഥേയം പദ്ധതി_ ഗുരുവായൂർ നഗരസഭയുടെ കീഴിലുള്ള വൃദ്ധസദനം സന്ദർശിക്കുകയും അവർക്ക് പായസം അടക്കമുള്ള സദ്യ നൽകുകയും അവരോടൊപ്പം ഒരു ദിവസം ചെലവഴിക്കുകയും  കലാപരിപാടികൾ  അവതരിപ്പിക്കുകയും ചെയ്തു.

Ivhss orumanayoor

ഇസ്ലാമിക് ഹയർ സെക്കൻഡറി  സ്കൂൾ ഒരുമനയൂർ ഇലെ ഹയർ സെക്കൻഡറി വിഭാഗം  എൻഎസ്എസ് വളണ്ടിയേഴ്സ്  വായനാദിനവും വായനാവാരവും ബഷീർ അനുസ്മരണവും സമുചിതമായി ആചരിച്ചു. വായനയെ പ്രോത്സാഹിപ്പിക്കാൻ  വിവിധയിനം പരിപാടികൾ നടപ്പിലാക്കി.