ഇസ്ലാമിക ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതി നടപ്പിലാക്കി. ബഹുമാനപ്പെട്ട ഒരുമനയൂർ കൃഷി ഓഫീസർ പ്രതീഷ് സാർ വിത്ത് വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ വിനയം ടീച്ചർ അധ്യക്ഷത വഹിച്ചു. മദർ പിടിഎ പ്രസിഡൻറ് സുനിത ഷാജി, എൻ എസ് എസ് പി ഓ സുമ ടീച്ചർ എന്നിവർ വിത്തുകൾ വിതരണം ചെയ്തു. എൻഎസ്എസ് ലീഡർ ഫർസാന നന്ദി പറഞ്ഞു.
No comments:
Post a Comment