ഇസ്ലാമിക് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ,ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് തെരഞ്ഞെടുക്കപ്പെട്ട ഹരിത ഗ്രാമത്തിൻറെ പ്രഖ്യാപനവും പ്രവർത്തനോദ്ഘാടനവും സംഘടിപ്പിച്ചു. ഏഴാം വാർഡിലെ അംഗൻവാടിയുടെ പരിസരത്തെ അറുപതോളം വീടുകളാണ് ഹരിതഗ്രാമം ആയി തെരഞ്ഞെടുത്തിരിക്കുന്നത്. ഹരിത ഗ്രാമത്തിൻറെ പ്രഖ്യാപന ഉദ്ഘാടനം ഹരിതഗ്രാമം വാർഡ് മെമ്പറും ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ശ്രീമതി. ലീന സജീവൻ നിർവഹിച്ചു. ഹരിത ഗ്രാമത്തിലെ എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും അഞ്ചു കിലോ വീതം അരി നൽകിക്കൊണ്ട് ഹരിത ഗ്രാമത്തിൻറെ പ്രവർത്തനോദ്ഘാടനവും സന്ദേശവും ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ. ജമാലുദ്ദീൻ പെരുമ്പാടി നിർവഹിച്ചു. എൻ എസ് എസ് പി. ഒ. സുമ ടീച്ചർ സ്വാഗതവും എൻഎസ്എസ് ലീഡർ ഫർസാന നന്ദിയും പറഞ്ഞു.
No comments:
Post a Comment