ഇസ്ലാമിക് വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഒരുമനയൂർ, എൻഎസ്എസ് വോളണ്ടിയേഴ്സ് മകം നക്ഷത്രം ആയ നെല്ലിൻറെ ജന്മദിനമായ ഇന്ന് ,സ്കൂൾ കോമ്പൗണ്ടിൽ കൃഷിചെയ്ത ശ്രേയസ് കര നെല്ലിന്റെ പ്രത്യേകതകളെക്കുറിച്ചും നെൽകൃഷിയുടെ ഗുണങ്ങളെ കുറിച്ചും കൃഷി ഓഫീസർ ക്ലാസ്സെടുത്തു. പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് കുമാരി. ആഷിത കുണ്ടിയത്ത് നിർവഹിച്ചു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ. ജമാലുദ്ദീൻ പെരുമ്പാടി , പ്രിൻസിപ്പാൾ ശ്രീമതി വിനയം കെ ആർ, HM ശ്രീ.T E ജെയിംസ് എന്നിവർ സന്ദേശം നൽകി. തുടർന്ന് കൃഷി ജീവിതത്തിൻറെ ഭാഗമാക്കാൻ പ്രതിജ്ഞ ചെയ്തു.
Thursday, September 26, 2019
Wednesday, September 25, 2019
Ivhss orumanayoor
ഇസ്ലാമിക് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ, ഒരുമനയൂർ, റൂബി ജൂബിലി യോടനുബന്ധിച്ച് നടന്ന ലഹരി വിരുദ്ധ കൂട്ടായ്മ ശ്രീ .K V അബ്ദുൽഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശ്രീ കെ വി ബാബു എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും നോട്ടീസ് വിതരണവും സംഘടിപ്പിച്ചു. തുടർന്ന് ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ച് എക്സൈസ് ടീമംഗങ്ങൾ ക്ലാസെടുത്തു.
Tuesday, September 24, 2019
Ivhss orumanayoor
ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ്, സെപ്റ്റംബർ 24 NSS DAY ഗോൾഡൻ ജൂബിലി ആഘോഷത്തിനായി എൻഎസ്എസ് പതാക ഉയർത്തുന്നു. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീമതി വിനയം ടീച്ചർ NSS പതാക ഉയർത്തി, സ്കൂൾ മാനേജർ ശ്രീ .ജമാലുദ്ദീൻ പെരുമ്പാടി എൻഎസ്എസ് ഡേ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. OMEC പ്രസിഡൻറ് ശ്രീ ഹമീദ് ഹാജി സന്ദേശം നൽകി.NSS പ്രോഗ്രാം ഓഫീസർ സുമ ടീച്ചർ സ്വാഗതം ആശംസിച്ചു. അതിനെത്തുടർന്ന് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം സ്കൂൾ മാനേജർ നിർവഹിച്ചു. പരോപകാര പ്രവർത്തനങ്ങൾക്ക് ധനസഹായം കണ്ടെത്താനുള്ള നല്ല ഉദ്യമം ആയിരുന്നു.
Monday, September 23, 2019
Sunday, September 8, 2019
Thursday, September 5, 2019
Subscribe to:
Posts (Atom)