Wednesday, November 13, 2019

Ivhss orumanayoor


ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻ എസ് എസ് വളണ്ടിയർമാർ ജില്ലാ ആശുപത്രിയുടെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും  സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ആശുപത്രിയിലെ Dr. ഇന്ദു രക്തദാന ക്യാമ്പിന് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സർ ശ്രീ ജമാലുദ്ദീൻ പെരുമ്പാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ടിഷ ടീച്ചർ സ്വാഗതം ആശംസിച്ചു. OMEC മെമ്പർ ഖാദർ ഹാജി ആശംസകൾ  അർപ്പിച്ചു. NSS പ്രോഗ്രാം ഓഫീസർ  സുമ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. നൂറോളം  പേർ പങ്കെടുത്ത ക്യാമ്പിൽ 41 പേർ രക്തം ദാനം ചെയ്ത്‌ ക്യാമ്പ് വിജയിപ്പിച്ചു. എൻഎസ്എസ് വളണ്ടിയേഴ്സ് നടത്തിയ രക്തദാന ബോധവൽക്കരണം വൻവിജയമായി.

No comments:

Post a Comment