കലാലയം പ്രതിഭകളിലേക്ക് എന്ന കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി പ്രകാരം, ഇസ്ലാമിക് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വോളണ്ടിയേഴ്സ്, NSS പ്രോഗ്രാം ഓഫീസർ സുമ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സിൽന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഇൻറർനാഷണൽ അംഗീകാരം ലഭിച്ച യുവ എഴുത്തുകാരൻ ശ്രീ. ഫേബിയാസ് എം. വി, ഒരുമനയൂരിനെ അദ്ദേഹത്തിൻറെ വീട്ടിൽ എത്തി പുസ്തകം നൽകി ആദരിച്ചു. അദ്ദേഹത്തെ അടുത്തറിയാനായി അഭിമുഖം സംഘടിപ്പിച്ചു. ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിൻറെ യാത്ര അദ്ദേഹം വിവരിച്ചു. സ്കൂളിലേക്ക് അദ്ദേഹം രചിച്ച Shelter within the Peanut Shells എന്ന പുസ്തകം സംഭാവന നൽകി. അന്താരാഷ്ട്ര അംഗീകാരങ്ങൾ ഏറ്റുവാങ്ങി ഒരുമനയൂർ എന്ന കൊച്ചു ഗ്രാമത്തെ അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തിയ അദ്ദേഹത്തെ അടുത്തറിയാൻ സാധിച്ചത് വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായി.
No comments:
Post a Comment