ചാവക്കാട് ക്ലസ്റ്റർ മാതൃക ഹരിത ഗ്രാമത്തിൽ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂണിറ്റും സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പാവറട്ടി എൻ എസ് എസ് യൂണിറ്റും സംയുക്തമായി മുല്ലശ്ശേരി വൈദ്യ മന്ദിരം ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പാവറട്ടി പ്രിൻസിപ്പാൾ Fr.ഷാജു ഓളിയിൽ CMI അധ്യക്ഷത വഹിച്ചു. മാതൃക ഹരിതഗ്രാമം ആയ പാവറട്ടി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ ശ്രീമതി ഗ്രേയ്‌സി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. Dr. ഡെറീന ജോർജ് ബോധവൽക്കരണ ക്ലാസ് നയിച്ചു.ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. വിനയം കെ .ആർ , സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പാവറട്ടി PTA പ്രസിഡൻറ് ശ്രീ.സുബിരാജ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ Dr. സിന്ധു എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി.സുമ ടി.ടി നന്ദി അർപ്പിച്ചു.
No comments:
Post a Comment