Sunday, November 24, 2019

Ivhss orumanayoor

പ്ലാസ്റ്റിക് നിർമ്മാർജനത്തിനായി ഹരിത ഗ്രാമത്തിൽ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ , ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസ് വോളണ്ടിയേഴ്സ്  നടപ്പിലാക്കിയ തുണി സഞ്ചി ഉപയോഗിക്കൂ...... സമ്മാനം നേടൂ...... പദ്ധതിയുടെ ഭാഗമായി തുണി സഞ്ചി നിർമ്മാണവും വിതരണവും സമ്മാനപദ്ധതിയും ഒരുക്കിയിരുന്നു. സ്ഥിരം തുണി സഞ്ചിയുമായി ഹരിത ഗ്രാമത്തിലെ കടയിലേക്ക് വരുന്നവർക്കുള്ള   സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി. കടയുടെ ഉടമസ്ഥൻ ശ്രീ.ബെന്നി  ചെറുവത്തൂർ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു.വീട്ടുനമ്പർ  11  ഗീത ശേഖരൻ സമ്മാനർഹയായി. സമ്മാനം നേടിയ ഗീത ശേഖരനെ  വീട്ടിൽ എത്തി സമ്മാനം നൽകി ആദരിച്ചു. സ്ഥിരം  തുണിസഞ്ചി കൊണ്ടുവരുന്ന  മറ്റു കുടുംബങ്ങളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. പ്ലാസ്റ്റിക് നിർമ്മാർജനത്തിനായുള്ള  ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

No comments:

Post a Comment