Sunday, November 24, 2019

Ivhss orumanayoor

കേരള സർക്കാർ വിമുക്തി മിഷൻ - നാളത്തെ കേരളം ലഹരിമുക്ത നവകേരളം 90 ദിന തീവ്രയജ്ഞം ജില്ലാതല ഉദ്ഘാടന പരിപാടിയിൽ ഇസ്ലാമിക് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വോളണ്ടിയേഴ്സ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുമ ടീച്ചർ , അനു ടീച്ചർ എന്നിവർക്കൊപ്പം  പങ്കെടുത്തു. മന്ത്രിമാരായ  ശ്രീ .എ .സി മൊയ്തീൻ , ശ്രീ .സുനിൽ കുമാർ, എം എൽ എ മാർ, മേയർ ,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, മറ്റു ജനപ്രതിനിധികൾ , ഡിസ്ട്രിക്ട് കളക്ടർ തുടങ്ങിയവർ സന്ദേശം നൽകി. തൃശ്ശൂർ ഡിസ്ട്രിക്ട് കളക്ടർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തീരദേശമേഖലയിൽ പിടി മുറുക്കിയ ലഹരിയെ തുടച്ചുനീക്കാൻ 90 ദിന തീവ്രയത്ന പരിപാടിയിൽ അണിചേരാൻ തീരുമാനമെടുത്തു.

No comments:

Post a Comment