Thursday, January 30, 2020

Ivhss orumanyoor

ജനുവരി 30 രക്തസാക്ഷി ദിനം ഗാന്ധിജിയുടെ അടിസ്ഥാന ആശയമായ ലഹരി വർജ്ജനത്തിനായി ലഹരി വിരുദ്ധ ബോധവൽക്കരണ പ്രതിജ്ഞ പൊതുജന പങ്കാളിത്തത്തോടെ ഇസ്ലാമിക് 
 വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ  ഹയർസെക്കൻഡറി വിഭാഗം NSS വളണ്ടിയേഴ്സ്, എക്സൈസ് ഡിപ്പാർട്ട്മെൻറ് എന്നിവർ സംയുക്തമായി  സംഘടിപ്പിച്ചു. തുടർന്ന് ഡ്രോൺ  ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി യുടെ ഭാഗമായി ലഘുലേഖ വിതരണം ചെയ്തു.

Monday, January 27, 2020

Ivhss orumanyoor

സാന്ത്വനം പാലിയേറ്റീവ് കെയർ യൂണിറ്റുമായി സഹകരിച്ച് പ്രവർത്തിച്ചതിന് ഇസ്ലാമിക്‌ വൊക്കേഷനൽ  ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർ സെക്കൻഡറി വിഭാഗം NSSയൂണിറ്റിനു വേണ്ടി പ്രോഗ്രാം ഓഫീസർ സുമ ടീച്ചർ Momento ഏറ്റുവാങ്ങി.

Thursday, January 23, 2020

Ivhss orumanyoor

ഇസ്ലാമിക് വൊക്കേഷണൽ  ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം NSS വളണ്ടിയേഴ്സ്  സ്കൂളിൻറെ മുൻവശത്തുള്ള റോഡിൽ 100 മീറ്റർ പരിധിയിൽ മഞ്ഞ വര വരയ്ക്കുകയും DRUG FREE ZONE എഴുതുകയും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

Tuesday, January 14, 2020

Ivhss orumanyoor

പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ദിനം പാവറട്ടിയിൽ സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ  ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.ഇസ്ലാമിക്  വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗവും വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗവും എൻഎസ്എസ് വളണ്ടിയേഴ്സ് പങ്കെടുത്തു.

Ivhss orumanyoor

പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ദിനം ഒരുമനയൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് മെമ്പർമാർ, ഹെൽത്ത് സെൻറർ ഡോക്ടർ , ആരോഗ്യ പ്രവർത്തകർ , ആശാവർക്കർമാർ, എൻഎസ്എസ് വോളണ്ടിയേഴ്സ്, അധ്യാപകർ എന്നിവർ സംയുക്തമായി മുത്തംമാവിൽനിന്ന് പഞ്ചായത്തിലേക്ക്  കൂട്ടയോട്ടം സംഘടിപ്പിച്ചു.

Ivhss orumanyoor

അന്തർജില്ല PAC visit. മലപ്പുറം PAC ശ്രീ. രാജ് മോഹൻ P T , ശ്രീ. സൂര്യതേജസ് എന്നിവർ  ഇസ്ലാമിക് വൊക്കേഷണൽ  ഹയർസെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം NSS യൂണിറ്റിലെ അംഗങ്ങളെ സന്ദർശിക്കുകയും വിലയിരുത്തുകയും ചെയ്തു.

Wednesday, January 8, 2020

Ivhss orumanyoor

ഹരിത ഗ്രാമത്തിൽ  സ്ത്രീശാക്തീകരണ ക്ലാസ്സും സമദർശൻ ക്ലാസും നടത്തി.

Tuesday, January 7, 2020

Ivhss orumanyoor

ഒരുമനയൂർ ഗ്രാമ പഞ്ചായത്തും ഹരിത കേരളം മിഷനും സംയുക്തമായി നടപ്പിലാക്കുന്ന  'ഇനി ഞാൻ ഒഴുകട്ടെ ' എന്നാ തണ്ണീർത്തട സംരക്ഷണ പരിപാടിയിൽ എൻഎസ്എസ് വോളണ്ടിയേഴ്സ് സജീവമായി പങ്കെടുത്തു.

Ivhss orumanyoor

ഹരിത ഗ്രാമത്തിലെ അംഗങ്ങൾക്കായി പ്രഥമശുശ്രൂഷ ക്ലാസ്സ് ഹെൽത്ത് ഇൻസ്പെക്ടർ  ശ്രീ.സുധീർ സാറിൻറെ നേതൃത്വത്തിൽ നടത്തി. എൻഎസ്എസ് PO സുമ ടീച്ചർ വ്യക്തിത്വ വികസനം , സമദർശൻ എന്നീ വിഷയങ്ങളെ  ക്കുറിച്ച് ക്ലാസ്സെടുത്തു. ഒരുമനയൂർ  പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് ശ്രീമതി. ലീന സജീവൻ  പരിപാടി ഉദ്ഘാടനം ചെയ്തു.

Ivhss orumanyoor

ശിശുദിനത്തോടനുബന്ധിച്ച് ഹരിത ഗ്രാമത്തിലെ അംഗൻവാടിയിലെ വിദ്യാർഥികൾക്ക് എല്ലാവർക്കും മുത്ത് പിടിപ്പിച്ച സ്ലേറ്റും മിഠായിയും സ്നേഹ സമ്മാനമായി നൽകി. കലാപരിപാടികൾ അവതരിപ്പിച്ചു .