Saturday, June 29, 2019

Ivhss orumanayoor


ഇസ്ലാമിക ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് ചരിത്രസ്മാരകങ്ങളായ കുട കല്ലും  പാലയൂർ പള്ളിയോട് അനുബന്ധിച്ചുള്ള തളിയ കുളവും ചിന്നമല  മാതൃകയും ബോട്ട് കുളവും സന്ദർശിച്ചു .

Wednesday, June 26, 2019

NSS IVHSS orumanayoor

ജൂൺ 26 ലോക  മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇസ്ലാമിക ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് സംഘടിപ്പിച്ച ബോധവൽക്കരണ റാലിയുടെ സമാപനം ബഹുമാനപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രാം കുമാർ , പിടിഎ പ്രസിഡൻറ് എന്നിവർ  നൽകിയ ബോധവൽക്കരണ സന്ദേശത്തോടെ സമാപനം കുറിച്ചു.

Ivhss orumanayoor

ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇസ്ലാമിക ഹയർ സെക്കൻഡറി സ്കൂൾ  ഹയർ സെക്കൻഡറി വിഭാഗം  എൻഎസ്എസ് വളണ്ടിയേഴ്സ്  സംഘടിപ്പിച്ച ബോധവൽക്കരണ റാലി വാടാനപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ നിസാമുദ്ദീൻ അവർകൾ ഉദ്ഘാടനം ചെയ്തു .അദ്ദേഹം വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോഗ്രാം ഓഫീസർ സ്വാഗതം പറയുകയും പ്രിൻസിപ്പൽ അധ്യക്ഷത വഹിക്കുകയും പിടിഎ പ്രസിഡൻറ് സ്കൂൾ മാനേജർ എന്നിവർ ആശംസകൾ നേരുകയും ചെയ്തു.

Tuesday, June 25, 2019

Nss ivhss orumanayoor

എൻഎസ്എസ് വിദ്യാർത്ഥികൾ നിർമ്മിച്ച ക്രിയാത്മകമായ ഉൽപന്നങ്ങളുടെ പ്രദർശനം ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീമതി വിനയം ടീച്ചർ നിർവ്വഹിച്ചു പ്രോഗ്രാം ഓഫീസർ സുമ ടീച്ചർ സ്വാഗതം പറഞ്ഞു.

Saturday, June 22, 2019

Nss ivhss orumanayoor

ഇസ്ലാമിക ഹയർ സെക്കൻഡറി സ്കൂളിലെ  പ്ലസ്ടു വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും ആയി ആൻറി റാഗിംഗ് ക്ലാസ്സും വിദ്യാർത്ഥികളും മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട മറ്റു പ്രധാന നിയമങ്ങളെക്കുറിച്ചുള്ള ക്ലാസും എൻഎസ്എസ് യൂണിറ്റിനെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. വാടാനപ്പള്ളി എക്സസൈസ് സബ്ഇൻസ്പെക്ടർ ടൈറ്റസ്  സാറും നികേഷ് സാറും രതിക മാഡവും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളും മാതാപിതാക്കളും അവരുടെ സംശയങ്ങൾ തീർത്തു.

Friday, June 21, 2019

Nss ivhss orumanayoor

ഇസ്ലാമിക ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളിൽനിന്ന് എൻഎസ്എസ് വളണ്ടിയേഴ്സ് നെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി വിവിധ പ്രവർത്തനങ്ങളും അഭിമുഖവും വളരെ ഫലപ്രദമായ രീതിയിൽ നടത്തി.

Ivhss orumanayoor

ഇസ്ലാമിക ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസ് യൂണിറ്റ് ജൂൺ 21 ഇൻറർനാഷണൽ യോഗ ഡേ യോടനുബന്ധിച്ച് വാടാനപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും ടീമംഗങ്ങളും വളരെ ഫലപ്രദമായ രീതിയിൽ പ്ലസ്‌വൺ വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടി യോഗ അവയർനസ് പ്രോഗ്രാം സംഘടിപ്പിച്ചു.

Tuesday, June 18, 2019

IVHSS Orumanayur,NSS general orientation programme for plus one students conducted by Bijukumar sir

Monday, June 10, 2019

Ivhss orumanayoor

എൻഎസ്എസും വനം വകുപ്പും സംയുക്തമായി വൃക്ഷത്തൈകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.