Saturday, December 28, 2019

Ivhss orumanayoor


രണ്ടാംദിനം ഉച്ചയ്ക്ക് ശേഷം ഇസ്ലാമിക് വൊക്കേഷനൽ  ഹയർസെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പിൽ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. എസ് എൻ  കോളേജ് നാട്ടികയിലെ പ്രൊഫസർ ശ്രീമതി. നഷീദ  ഗാന്ധിസ്മൃതി സദസ്സിന് നേതൃത്വം നൽകി.

Ivhss orumanayoor

ഗാന്ധി സ്മൃതി @150 രണ്ടാം ദിനം യോഗ പരിശീലനം, അസംബ്ലി , അക്ഷര സമൃദ്ധി-  അംഗൻവാടി നമ്പർ 41 നവീകരണ  പ്രോജക്റ്റ് എന്നിവ വളരെ  ഭംഗിയായി ചെയ്തു.

Ivhss orumanayoor

സപ്തദിന ക്യാമ്പ് ഗാന്ധിസ്മൃതി @150 യോഗ പരിശീലനം

Ivhss orumanayoor

ഇസ്ലാമിക് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഒരുമനയൂർ എൻഎസ്എസ് യൂണിറ്റ്  സപ്തദിന സഹവാസ ക്യാമ്പ് ഗാന്ധിസ്മൃതി@ 150 സജ്ജമാക്കുന്നു.

Saturday, December 21, 2019

Ivhss orumanayoor


ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം  എൻഎസ്എസ്  യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് ഗാന്ധി സ്മൃതി @150 നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ ഒരുമനയൂരിൽ ബഹുമാനപ്പെട്ട ഗുരുവായൂർ എംഎൽഎ ശ്രീ. കെ .വി അബ്ദുൽ ഖാദർ  ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡൻറ് ശ്രീമതി. ലീന സജീവൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ശ്രീമതി വിനയം .കെ .ആർ സ്വാഗതം ആശംസിച്ചു. മുഖ്യ പ്രഭാഷണം OMEC  ജനറൽ സെക്രട്ടറി ശ്രീ. അബ്ദുൾ  വഹാബ്, മഹനീയ സാന്നിധ്യം ശ്രീ. T. അബൂബക്കർ ഹാജി എന്നിവരും വാർഡ് മെമ്പർ ശ്രീമതി .ഷൈനി ഷാജി,PTA പ്രസിഡൻറ്  ശ്രീമതി.ഷാലിമ സുബൈർ എന്നിവർ ആശംസകൾ നേർന്നു. NSS പ്രോഗ്രാം ഓഫീസർ  ശ്രീമതി. സുമ ടി .ടി നന്ദി അർപ്പിച്ചു .

Ivhss orumanayoor

ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം  NSS സപ്തദിന സഹവാസ ക്യാമ്പ് ഗാന്ധി സ്മൃതി @150 മുന്നൊരുക്കങ്ങൾ .

Saturday, December 7, 2019

Ivhss orumanayoor

ഇസ്ലാമിക്‌ വൊക്കേഷണൽ  ഹയർസെക്കൻഡറി സ്കൂൾ ഒരുമനയൂർ,  ഹയർസെക്കൻഡറി വിഭാഗം NSS വളണ്ടിയേഴ്സിന് പരീക്ഷയ്ക്ക് മുന്നോടിയായിട്ടുള്ള മോട്ടിവേഷൻ ക്ലാസ്സ്  ബഹുമാനപ്പെട്ട  പ്രിൻസിപ്പാൾ വിനയം ടീച്ചർ നൽകി. അതിനെ തുടർന്ന് വിദ്യാർഥികൾക്കും  ഹരിത ഗ്രാമത്തിലെ അംഗങ്ങൾക്കുമായി  അഡ്വക്കേറ്റ് സിജു മുട്ടത്ത്  ഇന്ത്യൻ ഭരണഘടനയെ കുറിച്ചും  ഒരു പൗരൻ എന്ന നിലയിൽ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചും ബോധവൽക്കരണ ക്ലാസ്സ് നൽകി. നിയമങ്ങളെക്കുറിച്ച് ചർച്ചയും സംവാദവും സംഘടിപ്പിച്ചു.