Thursday, October 24, 2019

Ivhss orumanayoor


കേരളപ്പിറവിക്ക് മുന്നോടിയായി ഒരു നവകേരള സൃഷ്ടിക്കായി പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണ പദ്ധതി- തുണി സഞ്ചി ഉപയോഗിക്കൂ ....സമ്മാനം നേടൂ.....       ഇസ്ലാമിക് വൊക്കേഷണൽ  ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ്  തുണി സഞ്ചി തയ്യാറാക്കി ഹരിത ഗ്രാമത്തിലെ വീടുകളിൽ എത്തിച്ചു. അവർ കൂടുതൽ  ആശ്രയിക്കുന്ന കടയിൽ തുണി സഞ്ചിയുമായി വരുന്നവർക്ക്  നറുക്കെടുപ്പ് നടത്തി സമ്മാനം വിതരണം ചെയ്യുന്നതിനുള്ള  പദ്ധതി നടപ്പിലാക്കി.

Saturday, October 19, 2019

Ivhss orumanayoor

ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സും  സാന്ത്വന സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റും സംയുക്തമായി  Students Initiative in Paliative  എന്ന പാലിയേറ്റീവ് കെയറിന്റെ പുതിയ പദ്ധതിക്ക്  തുടക്കമിട്ടു . അതിനായി വോളണ്ടിയേഴ്സിന്‌  ട്രെയിനിങ് കൊടുത്തു.

Ivhss orumanayoor

ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് സ്കൂൾ കോമ്പൗണ്ടിൽ കൃഷിക്കനുയോജ്യമായ  മണ്ണിട്ട് പുതിയ പൂന്തോട്ടം നിർമ്മിക്കുന്നു.

Tuesday, October 15, 2019

Ivhss orumanayoor

കാവലാൾ- ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും സംവാദ നവും ചോദ്യോത്തരവേളയും സിവിൽ എക്സൈസ് ഓഫീസർ രതിക മാഡത്തിന്റെ നേതൃത്വത്തിൽ വൻ വിജയമായി.

Ivhss orumanayoor

കാവലാൾ-  എക്സിബിഷൻ

Ivhss orumanayoor

കാവലാൾ- ഫ്ലാഷ് മോബ്

Ivhss orumanayoor

ഇസ്ലാമിക് വൊക്കേഷണൽ  ഹയർ സെക്കൻഡറി സ്കൂൾ, ഒരുമനയൂർ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് , എക്സൈസ് ഡിപ്പാർട്ട്മെൻറ് മായി സഹകരിച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ_ കാവലാൾ സംഘടിപ്പിച്ചു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി .ആഷിത കുണ്ടിയത്ത് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് - ശ്രീമതി. ഷാലിമ സുബൈർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ  വിനയം ടീച്ചർ സ്വാഗതമാശംസിച്ചു. വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ പത്മജ ടീച്ചർ ,HM ജയിംസ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി ഫ്ലാഷ് മോബും എക്സിബിഷനും തുടർന്ന്  വനിത സിവിൽ എക്സൈസ് ഓഫീസർ രതിക മാഡം നേതൃത്വം നൽകിയ  ബോധവൽക്കരണ ക്ലാസ്സും സംവാദനവും ചോദ്യോത്തരവേളയും  സംഘടിപ്പിച്ചു.