ചാവക്കാട് ബ്ലോക്കിൻറെ കീഴിൽ കടപ്പുറം മെഡിക്കൽ ബ്ലോക്ക് യൂണിറ്റ് നാല് പഞ്ചായത്തുകളുടെ ജനപ്രതിനിധികൾ , ആശാവർക്കർമാർ, അംഗൻവാടി ടീച്ചർമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർ , മെഡിക്കൽ അധികാരികൾ എന്നിവർ ചേർന്ന് ബ്ലോക്ക് തല ഏകോപന സമിതി യോഗവും അതിനെത്തുടർന്ന് ക്ഷയ രോഗ നിർമ്മാർജ്ജന പരിപാടികളുടെ ആസൂത്രണവും അശരണരായ ക്ഷയ രോഗികളുടെ മെഡിക്കൽ സപ്പോർട്ട് സമിതി രൂപീകരണവും സംഘടിപ്പിച്ചു. ഇസ്ലാമിക് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുമ ടീച്ചർ ഒരുമനയൂർലെ രോഗികൾക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാൻ ഉള്ള പദ്ധതികൾ തയ്യാറാക്കി അവതരിപ്പിച്ചു.
Friday, August 30, 2019
Tuesday, August 27, 2019
Saturday, August 24, 2019
Ivhss orumanayoor
ഇസ്ലാമിക് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ,ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് തങ്ങളുടെ സഹപാഠിയായിരുന്ന സീതാലക്ഷ്മി പഠനം പാതിവഴിയിൽ നിർത്തി തട്ടുകടയിലെ ജോലിക്ക് പോകുന്നു എന്ന വാർത്ത കണ്ടു. പിന്നീട് സന്നദ്ധപ്രവർത്തകർ അവളെ ഓപ്പൺ സ്കൂൾ കോഴ്സിന് ചേർത്തി എന്നറിഞ്ഞുകൊണ്ട് നാളെ ഓപ്പൺ സ്കൂളിലേക്ക് പോയി തുടങ്ങുന്ന കൂട്ടുകാരിക്ക് പുതുവസ്ത്രങ്ങളും പുസ്തകങ്ങളും മറ്റു സാധനസാമഗ്രികളും സ്വരൂപിച്ച് സ്നേഹ സമ്മാനമായി നൽകി.
Thursday, August 22, 2019
Wednesday, August 21, 2019
Ivhss orumanayoor
ഇസ്ലാമിക് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ,ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് തെരഞ്ഞെടുക്കപ്പെട്ട ഹരിത ഗ്രാമത്തിൻറെ പ്രഖ്യാപനവും പ്രവർത്തനോദ്ഘാടനവും സംഘടിപ്പിച്ചു. ഏഴാം വാർഡിലെ അംഗൻവാടിയുടെ പരിസരത്തെ അറുപതോളം വീടുകളാണ് ഹരിതഗ്രാമം ആയി തെരഞ്ഞെടുത്തിരിക്കുന്നത്. ഹരിത ഗ്രാമത്തിൻറെ പ്രഖ്യാപന ഉദ്ഘാടനം ഹരിതഗ്രാമം വാർഡ് മെമ്പറും ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ശ്രീമതി. ലീന സജീവൻ നിർവഹിച്ചു. ഹരിത ഗ്രാമത്തിലെ എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും അഞ്ചു കിലോ വീതം അരി നൽകിക്കൊണ്ട് ഹരിത ഗ്രാമത്തിൻറെ പ്രവർത്തനോദ്ഘാടനവും സന്ദേശവും ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ. ജമാലുദ്ദീൻ പെരുമ്പാടി നിർവഹിച്ചു. എൻ എസ് എസ് പി. ഒ. സുമ ടീച്ചർ സ്വാഗതവും എൻഎസ്എസ് ലീഡർ ഫർസാന നന്ദിയും പറഞ്ഞു.
Sunday, August 18, 2019
Ivhss orumanayoor
ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് AUPS മാങ്ങോട്ട് സ്കൂളിൽ നടത്തുന്ന ദുരിതാശ്വാസ ക്യാമ്പിൽ എല്ലാ ദിവസങ്ങളിലും പാചകം, ക്യാമ്പ് വൃത്തിയാക്കൽ, ഭക്ഷണംവിതരണം , പാത്രങ്ങൾ കഴുകി വൃത്തിയാക്കൽ എന്നീ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ക്യാമ്പിന്റെ അവസാനദിനം ആയ ഞായറാഴ്ച എല്ലാ എൻഎസ്എസ് വോളണ്ടിയർമാരുo ക്യാമ്പ് ക്ലീനിംഗ്, ബഞ്ചും ഡസ്കും ക്ലാസ്സിൽ എത്തിക്കൽ , മരുന്ന് തരം തിരിക്കൽ, പാക്കിംഗ് എന്നി പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളായി സേവനത്തിന്റെ മാതൃക കാണിച്ചു.
Thursday, August 15, 2019
Ivhss orumanayoor
ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ ,ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസ് വോളണ്ടിയേഴ്സ് ഇന്ന് ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. മാറ്റത്തിന് മുന്നോടിയായി വിദ്യാർത്ഥി പ്രതിനിധി ആണ് പതാക ഉയർത്തിയത്. തുടർന്ന് എൻഎസ്എസ് ഗീതവും ദേശഭക്തി ഗാനവും സ്വതന്ത്രദിന സന്ദേശവും ഉണ്ടായിരുന്നു. അതോടൊപ്പം പ്രളയത്തിൽ ദുരിത മനുഭവിക്കുന്നവർക്കും മരണമടഞ്ഞവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മെഴുകുതിരി കത്തിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നന്മയുടെ പ്രകാശം പരത്തി പങ്കാളികളാകാൻ പ്രതിജ്ഞയെടുത്തു.
Tuesday, August 13, 2019
Ivhss orumanayoor
ഇസ്ലാമിക് വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഒരുമനയൂർ ,ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് ഇന്ന് സമാഹരിച്ച വസ്തുക്കൾ തരംതിരിക്കുകയും സ്കൂൾ പ്രിൻസിപ്പലിന്റെ സാന്നിധ്യത്തിൽ ഒരുമനയൂർ പഞ്ചായത്തിൻറെ കീഴിൽ ഉള്ള ദുരിതാശ്വാസ ക്യാമ്പിൽ AUPS എത്തിക്കുകയും , NSS PO, വളണ്ടിയർസ് എന്നിവർ ചേർന്ന് വില്ലേജ് അധികാരികൾ , വാർഡ് മെമ്പർമാർ എന്നിവരെ ഏൽപ്പിക്കുകയും ചെയ്തു.
Sunday, August 11, 2019
Ivhss orumanayoor NSS
ഇസ്ലാമിക് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് ഒരുമനയൂർ പഞ്ചായത്ത് ഹാളിൽ തുടങ്ങിയ ക്യാമ്പിലും AUPS ഒരുമനയൂർ സ്കൂളിൽ ആരംഭിച്ച ക്യാമ്പിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളായി. ബഹുമാനപ്പെട്ട ഗുരുവായൂർ എംഎൽഎ കെ വി അബ്ദുൽ ഖാദറിനെ സ്നേഹപൂർവ്വം സ്വീകരിക്കുകയും ക്യാമ്പ് സന്ദർശനത്തിൽ ഒപ്പം നിൽക്കുകയും ചെയ്തു .
Wednesday, August 7, 2019
Ivhss orumanayoor nss
ആഗസ്റ്റ് 6 ഹിരോഷിമ ദിനാചരണത്തിന് ആയി ഇസ്ലാമിക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ ഇലെ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് ഒത്തുകൂടി. ലോകസമാധാനത്തിൻറെയും ശാന്തിയുടെയും പ്രതീകമായി മെഴുകുതിരി കത്തിച്ച്, പാവറട്ടി പഞ്ചായത്തിനെയും ഒരുമനയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കുണ്ടുകടവ് പാലത്തിൽ നിന്നുകൊണ്ട് ലോക സമാധാനത്തിനായുള്ള പ്രതിജ്ഞയെടുത്തു.
Tuesday, August 6, 2019
Subscribe to:
Posts (Atom)