കേരളപ്പിറവിക്ക് മുന്നോടിയായി ഒരു നവകേരള സൃഷ്ടിക്കായി പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണ പദ്ധതി- തുണി സഞ്ചി ഉപയോഗിക്കൂ ....സമ്മാനം നേടൂ..... ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് തുണി സഞ്ചി തയ്യാറാക്കി ഹരിത ഗ്രാമത്തിലെ വീടുകളിൽ എത്തിച്ചു. അവർ കൂടുതൽ ആശ്രയിക്കുന്ന കടയിൽ തുണി സഞ്ചിയുമായി വരുന്നവർക്ക് നറുക്കെടുപ്പ് നടത്തി സമ്മാനം വിതരണം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പിലാക്കി.
Thursday, October 24, 2019
Ivhss orumanayoor

Saturday, October 19, 2019
Tuesday, October 15, 2019
Ivhss orumanayoor
ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഒരുമനയൂർ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് , എക്സൈസ് ഡിപ്പാർട്ട്മെൻറ് മായി സഹകരിച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ_ കാവലാൾ സംഘടിപ്പിച്ചു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി .ആഷിത കുണ്ടിയത്ത് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് - ശ്രീമതി. ഷാലിമ സുബൈർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വിനയം ടീച്ചർ സ്വാഗതമാശംസിച്ചു. വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ പത്മജ ടീച്ചർ ,HM ജയിംസ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി ഫ്ലാഷ് മോബും എക്സിബിഷനും തുടർന്ന് വനിത സിവിൽ എക്സൈസ് ഓഫീസർ രതിക മാഡം നേതൃത്വം നൽകിയ ബോധവൽക്കരണ ക്ലാസ്സും സംവാദനവും ചോദ്യോത്തരവേളയും സംഘടിപ്പിച്ചു.
Monday, October 14, 2019
Ivhss orumanayoor
ലോക പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഒരുമനയൂർ ,ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് പാലിയേറ്റീവ് കെയർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് സാന്ത്വനം പാലിയേറ്റീവ് കെയർ യൂണിറ്റിലെ അംഗങ്ങൾ പാലിയേറ്റീവ് കെയർ ബോധവൽക്കരണ ക്ലാസ്സുകൾക്ക് നേതൃത്വം വഹിച്ചു.
Wednesday, October 9, 2019
Sunday, October 6, 2019
Thursday, October 3, 2019
Ivhss orumanayoor
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയുടെ അടിസ്ഥാന ആശയമായ വ്യക്തിഗത ശുചിത്വത്തിന്റെ ആദ്യപടിയായ തൂവാല ഉപയോഗം - വായു ജന്യ രോഗങ്ങൾ തടയാൻ എന്ന സന്ദേശം നൽകി തൂവാല വിപ്ലവം നടത്തി ഇസ്ലാമിക വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഒരുമനയൂർ ഇലെ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ്. ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി വിനയം ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ. ജമാലുദ്ദീൻ പെരുമ്പാടി സന്ദേശം നൽകി.NSS - PO Suma teacher സ്വാഗതവും NSS leader സാബിത്ത് നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)