ചാവക്കാട് ക്ലസ്റ്റർ മാതൃക ഹരിത ഗ്രാമത്തിൽ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂണിറ്റും സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പാവറട്ടി എൻ എസ് എസ് യൂണിറ്റും സംയുക്തമായി മുല്ലശ്ശേരി വൈദ്യ മന്ദിരം ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പാവറട്ടി പ്രിൻസിപ്പാൾ Fr.ഷാജു ഓളിയിൽ CMI അധ്യക്ഷത വഹിച്ചു. മാതൃക ഹരിതഗ്രാമം ആയ പാവറട്ടി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ ശ്രീമതി ഗ്രേയ്‌സി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. Dr. ഡെറീന ജോർജ് ബോധവൽക്കരണ ക്ലാസ് നയിച്ചു.ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. വിനയം കെ .ആർ , സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പാവറട്ടി PTA പ്രസിഡൻറ് ശ്രീ.സുബിരാജ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ Dr. സിന്ധു എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി.സുമ ടി.ടി നന്ദി അർപ്പിച്ചു.
Saturday, November 30, 2019
Thursday, November 28, 2019
Ivhss orumanayoor
ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുമ ടീച്ചറും എൻഎസ്എസ് വോളണ്ടിയേഴ്സും സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പാവറട്ടി എൻഎസ്എസ് വോളണ്ടിയേഴ്സും ചാവക്കാട് ക്ലസ്റ്ററിലെ മാതൃക ഹരിതഗ്രാമം - പാവറട്ടി പഞ്ചായത്തിലെ നാലാം വാർഡ് കുടുംബങ്ങൾ സന്ദർശിക്കുകയും നവംബർ 30 ശനിയാഴ്ച ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂരും മുല്ലശ്ശേരി വൈദ്യ മന്ദിരം ആയുർവേദ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിലേക്ക് എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. ലഹരി വിരുദ്ധ തലമുറയ്ക്കായി ജീവിതം തന്നെ ലഹരി എന്ന് ഉദ്ബോധിപ്പിച്ചു കൊണ്ട് എക്സൈസ് വിഭാഗത്തിൻറെ സഹകരണത്തോടെ വിമുക്തി - ലഹരി വർജ്ജന മിഷൻ നോട്ടീസ് വിതരണവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.
Sunday, November 24, 2019
Ivhss orumanayoor
പ്ലാസ്റ്റിക് നിർമ്മാർജനത്തിനായി ഹരിത ഗ്രാമത്തിൽ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ , ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസ് വോളണ്ടിയേഴ്സ് നടപ്പിലാക്കിയ തുണി സഞ്ചി ഉപയോഗിക്കൂ...... സമ്മാനം നേടൂ...... പദ്ധതിയുടെ ഭാഗമായി തുണി സഞ്ചി നിർമ്മാണവും വിതരണവും സമ്മാനപദ്ധതിയും ഒരുക്കിയിരുന്നു. സ്ഥിരം തുണി സഞ്ചിയുമായി ഹരിത ഗ്രാമത്തിലെ കടയിലേക്ക് വരുന്നവർക്കുള്ള സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി. കടയുടെ ഉടമസ്ഥൻ ശ്രീ.ബെന്നി ചെറുവത്തൂർ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു.വീട്ടുനമ്പർ 11 ഗീത ശേഖരൻ സമ്മാനർഹയായി. സമ്മാനം നേടിയ ഗീത ശേഖരനെ വീട്ടിൽ എത്തി സമ്മാനം നൽകി ആദരിച്ചു. സ്ഥിരം തുണിസഞ്ചി കൊണ്ടുവരുന്ന മറ്റു കുടുംബങ്ങളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. പ്ലാസ്റ്റിക് നിർമ്മാർജനത്തിനായുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
Ivhss orumanayoor
കേരള സർക്കാർ വിമുക്തി മിഷൻ - നാളത്തെ കേരളം ലഹരിമുക്ത നവകേരളം 90 ദിന തീവ്രയജ്ഞം ജില്ലാതല ഉദ്ഘാടന പരിപാടിയിൽ ഇസ്ലാമിക് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വോളണ്ടിയേഴ്സ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുമ ടീച്ചർ , അനു ടീച്ചർ എന്നിവർക്കൊപ്പം പങ്കെടുത്തു. മന്ത്രിമാരായ ശ്രീ .എ .സി മൊയ്തീൻ , ശ്രീ .സുനിൽ കുമാർ, എം എൽ എ മാർ, മേയർ ,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, മറ്റു ജനപ്രതിനിധികൾ , ഡിസ്ട്രിക്ട് കളക്ടർ തുടങ്ങിയവർ സന്ദേശം നൽകി. തൃശ്ശൂർ ഡിസ്ട്രിക്ട് കളക്ടർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തീരദേശമേഖലയിൽ പിടി മുറുക്കിയ ലഹരിയെ തുടച്ചുനീക്കാൻ 90 ദിന തീവ്രയത്ന പരിപാടിയിൽ അണിചേരാൻ തീരുമാനമെടുത്തു.
Friday, November 22, 2019
Ivhss orumanayoor
ഇസ്ലാമിക് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വോളണ്ടിയേഴ്സ് സാന്ത്വനസ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ പകൽവീട് എന്ന പദ്ധതിയിലേക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകിയും പേപ്പർ ബാഗുകൾ നിർമ്മിച്ച് നൽകിയും സാന്ത്വന കൂട്ടായ്മയിൽ പങ്കു ചേർന്നു. എൻഎസ്എസ് പിഒ സുമ ടീച്ചർ സന്ദേശം നൽകി. ആയിഷ M.H പാലിയേറ്റീവ് കെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫർസാന, ശ്രീനന്ദന, ഫിദ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
Tuesday, November 19, 2019
Ivhss orumanayoor
ഹരിത ഗ്രാമത്തിൽ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഒരുമനയൂർ , ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് ചെയ്ത കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡൻറ് ആഷിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ,മറ്റു ജനപ്രതിനിധികൾ, ഹരിത ഗ്രാമത്തിലെ അംഗങ്ങൾ അധ്യാപകർ എന്നിവർ ചേർന്ന് നൂറുമേനി വിളവ് ആവേശത്തോടെ കൊയ്തെടുത്തു.
Ivhss orumanayoor
ഹരിത ഗ്രാമത്തിൽ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഒരുമനയൂർ , ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് ചെയ്ത കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡൻറ് ആഷിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ,മറ്റു ജനപ്രതിനിധികൾ, ഹരിത ഗ്രാമത്തിലെ അംഗങ്ങൾ അധ്യാപകർ എന്നിവർ ചേർന്ന് നൂറുമേനി വിളവ് ആവേശത്തോടെ കൊയ്തെടുത്തു.
Monday, November 18, 2019
Ivhss orumanayoor
ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്സ് കേരള സർക്കാർ എക്സൈസ് വകുപ്പുമായി ചേർന്ന് വിമുക്തി- ജീവിതം തന്നെ ലഹരി, നാളത്തെ കേരളം ലഹരിമുക്ത നവകേരളം, എൻറെ വിദ്യാലയം ലഹരി മുക്ത വിദ്യാലയം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ലഹരി വിമുക്തി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി വിനയം ടീച്ചർ ലഹരിവിമുക്ത സന്ദേശം നൽകി.
Sunday, November 17, 2019
Ivhss orumanayoor
കലാലയം പ്രതിഭകളിലേക്ക് എന്ന കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി പ്രകാരം, ഇസ്ലാമിക് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വോളണ്ടിയേഴ്സ്, NSS പ്രോഗ്രാം ഓഫീസർ സുമ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സിൽന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഇൻറർനാഷണൽ അംഗീകാരം ലഭിച്ച യുവ എഴുത്തുകാരൻ ശ്രീ. ഫേബിയാസ് എം. വി, ഒരുമനയൂരിനെ അദ്ദേഹത്തിൻറെ വീട്ടിൽ എത്തി പുസ്തകം നൽകി ആദരിച്ചു. അദ്ദേഹത്തെ അടുത്തറിയാനായി അഭിമുഖം സംഘടിപ്പിച്ചു. ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിൻറെ യാത്ര അദ്ദേഹം വിവരിച്ചു. സ്കൂളിലേക്ക് അദ്ദേഹം രചിച്ച Shelter within the Peanut Shells എന്ന പുസ്തകം സംഭാവന നൽകി. അന്താരാഷ്ട്ര അംഗീകാരങ്ങൾ ഏറ്റുവാങ്ങി ഒരുമനയൂർ എന്ന കൊച്ചു ഗ്രാമത്തെ അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തിയ അദ്ദേഹത്തെ അടുത്തറിയാൻ സാധിച്ചത് വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായി.
Wednesday, November 13, 2019
Ivhss orumanayoor
ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻ എസ് എസ് വളണ്ടിയർമാർ ജില്ലാ ആശുപത്രിയുടെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ആശുപത്രിയിലെ Dr. ഇന്ദു രക്തദാന ക്യാമ്പിന് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സർ ശ്രീ ജമാലുദ്ദീൻ പെരുമ്പാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ടിഷ ടീച്ചർ സ്വാഗതം ആശംസിച്ചു. OMEC മെമ്പർ ഖാദർ ഹാജി ആശംസകൾ അർപ്പിച്ചു. NSS പ്രോഗ്രാം ഓഫീസർ സുമ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. നൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ 41 പേർ രക്തം ദാനം ചെയ്ത് ക്യാമ്പ് വിജയിപ്പിച്ചു. എൻഎസ്എസ് വളണ്ടിയേഴ്സ് നടത്തിയ രക്തദാന ബോധവൽക്കരണം വൻവിജയമായി.
Wednesday, November 6, 2019
Ivhss orumanayoor
ഗാന്ധിജിയുടെ 150 ആം ജന്മ വാർഷികത്തോടനുബന്ധിച്ച് ഇസ്ലാമിക് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിയൻ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ഡോക്ടർ രാജേഷ് കൃഷ്ണൻ ഗാന്ധിയൻ ദർശനങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് , കുമാരി ആഷിത ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ശ്രീ .ജമാലുദ്ദീൻ പെരുമ്പാടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലീന സജീവൻ ,പി ടി എ പ്രസിഡണ്ട് ശ്രീമതി. ഷാലിമ സുബൈർ, OMEC ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ്, ഹയർസെക്കൻഡറി പ്രിൻസിപ്പൽ വിനയം ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.NSS വളണ്ടിയേഴ്സ് സംഘാടനത്തിന് നേതൃത്വം നൽകി.
Subscribe to:
Posts (Atom)