Tuesday, December 31, 2019
Ivhss orumanayoor
ഗാന്ധി സ്മൃതി @150 ഏഴാം ദിനം ഉച്ചയ്ക്ക് രണ്ടുമണിക്ക് സമാപന സമ്മേളനത്തിന് NSS PO സുമ ടീച്ചർ സ്വാഗതമാശംസിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീമതി. ഷാലിമ സുബൈർ അധ്യക്ഷത വഹിച്ചു. നാഷണൽ ഹുദാ പ്രിൻസിപ്പാൾ ശ്രീ. മുസ്തഫ പി കെ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി. ഷൈനി ഷാജി സമ്മാനദാനം , എൻഎസ്എസ് സഹവാസക്യാമ്പ് മാഗസിൻ അക്ഷര ധ്വനി പ്രകാശനം എന്നിവ നിർവഹിച്ചു. തുടർന്ന് ഗ്രൂപ്പ് തല അവലോകനം നടത്തി. എൻഎസ്എസ് ലീഡർ സഫ്‌ന നന്ദി പ്രകാശിപ്പിച്ചു.
Saturday, December 28, 2019
Ivhss orumanayoor
ഗാന്ധി സ്മൃതി@150 നാലാംദിനം ഉച്ചയ്ക്കുശേഷം മാതാപിതാക്കൾക്കും വളണ്ടിയർമാർക്കുമായി എക്സൈസ് ഇൻസ്പെക്ടർ ബാബു സാറിൻറെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. രാമകൃഷ്ണൻ സാർ ക്ലാസ്സെടുത്തു. ബാബു സാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . തുടർന്ന് യുവ ഇംഗ്ലീഷ് എഴുത്തുകാരൻ ശ്രീ. ഫേബിയാസ് എം.വി രക്ഷാകർതൃ സംഗമം ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹത്തിൻറെ രചനകൾ ഉള്ള പുസ്തകങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. തുടർന്ന് വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും കലാപരിപാടികൾ സംഘടിപ്പിച്ചു.
Saturday, December 21, 2019
Ivhss orumanayoor
ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് ഗാന്ധി സ്മൃതി @150 നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ ഒരുമനയൂരിൽ ബഹുമാനപ്പെട്ട ഗുരുവായൂർ എംഎൽഎ ശ്രീ. കെ .വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി. ലീന സജീവൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ശ്രീമതി വിനയം .കെ .ആർ സ്വാഗതം ആശംസിച്ചു. മുഖ്യ പ്രഭാഷണം OMEC ജനറൽ സെക്രട്ടറി ശ്രീ. അബ്ദുൾ വഹാബ്, മഹനീയ സാന്നിധ്യം ശ്രീ. T. അബൂബക്കർ ഹാജി എന്നിവരും വാർഡ് മെമ്പർ ശ്രീമതി .ഷൈനി ഷാജി,PTA പ്രസിഡൻറ് ശ്രീമതി.ഷാലിമ സുബൈർ എന്നിവർ ആശംസകൾ നേർന്നു. NSS പ്രോഗ്രാം ഓഫീസർ ശ്രീമതി. സുമ ടി .ടി നന്ദി അർപ്പിച്ചു .
Saturday, December 7, 2019
Ivhss orumanayoor
ഇസ്ലാമിക് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഒരുമനയൂർ, ഹയർസെക്കൻഡറി വിഭാഗം NSS വളണ്ടിയേഴ്സിന് പരീക്ഷയ്ക്ക് മുന്നോടിയായിട്ടുള്ള മോട്ടിവേഷൻ ക്ലാസ്സ് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ വിനയം ടീച്ചർ നൽകി. അതിനെ തുടർന്ന് വിദ്യാർഥികൾക്കും ഹരിത ഗ്രാമത്തിലെ അംഗങ്ങൾക്കുമായി അഡ്വക്കേറ്റ് സിജു മുട്ടത്ത് ഇന്ത്യൻ ഭരണഘടനയെ കുറിച്ചും ഒരു പൗരൻ എന്ന നിലയിൽ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചും ബോധവൽക്കരണ ക്ലാസ്സ് നൽകി. നിയമങ്ങളെക്കുറിച്ച് ചർച്ചയും സംവാദവും സംഘടിപ്പിച്ചു.
Subscribe to:
Posts (Atom)